abvp

തിരുവനന്തപുരം: ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച് മധു എന്ന യുവാവിനെ ഒരു കൂട്ടം ആൾക്കാർ തല്ലിക്കൊന്ന കേസിൽ സംസ്ഥാന സർക്കാരിന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് എ.ബി.വി.പി. 2021 നവംബർ 15ന് കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാലാണ് കേസ് 2022 ജനുവരി 25 ലേക്ക് മാറ്റിയത്. എന്നാൽ അന്നും മധുവിനുവേണ്ടി ഹാജരാകുവാൻ ഒരു സർക്കാർ അഭിഭാഷകനും ഉണ്ടായിരുന്നില്ല. മനുഷ്യ മനഃസാക്ഷിയെ ഇത്രയേറെ പിടിച്ചുലച്ച ഒരു കേസിൽ സർക്കാർ നടത്തുന്ന ഈ മെല്ലെപ്പോക്കും നിസംഗതയും പ്രതികളെ സഹായിക്കാൻ വേണ്ടിയാണെന്ന സംശയം പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി പറഞ്ഞു.