ഇടുക്കി: സ്‌കോൾ കേരള ഹയർസെക്കൻഡറി കോഴ്‌സുകളുടെ ഒന്നാംവർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് 10 വരെ രജിസ്റ്റർ ചെയ്യാം .ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷഫോമും രേഖകളും ജില്ലാകേന്ദ്രത്തിൽ നേരിട്ടോ സംസ്ഥാന ഓഫീസിൽ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ എത്തിക്കണം.
സർക്കാർ /എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി, സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി പിഴയില്ലാതെ ഏഴ് വരെയും 60 രൂപ പിഴയോടെ 15 വരെയും നീട്ടിയിട്ടുണ്ട്. വിശദാംശങ്ങൾക്ക് ഫോൺ- 0486 2225243.