ഇടുക്കി: മണ്ണു സംരക്ഷണ അസി. ഡയറക്ടർ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഏഴ് സീറ്റ് ഫോർവീൽ ഡ്രൈവിംഗ് വാഹനം മാസ/ ദിവസ വാടക വ്യവസ്ഥയിൽ ആവശ്യമുണ്ട്. സീൽ ചെയ്ത ക്വട്ടേഷനുകൾ 11ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി കട്ടപ്പന പാറക്കടവിലുള്ള മണ്ണു സംരക്ഷണ അസി. ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം. വിശദ വിവരങ്ങൾക്ക് മണ്ണു സംരക്ഷണ അസി. ഡയറക്ടർ, കട്ടപ്പന ആഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04868 273322.