കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിന്റെ 'എന്റെ ഗ്രാമം,​ സുന്ദര ഗ്രാമം" പദ്ധതിയുടെ ഭാഗമായി 250ഓളം തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ല നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രകാശപൂരിതം ഗ്രാമം ലക്ഷ്യംവച്ച് അഞ്ചുവർഷം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ എല്ലാ റോഡുകളിലും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കുറുമ്പാലമറ്റം പതിനാലാം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജി ജോമോൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ സോണിയ ജോബിൻ, ഡി. ദേവസ്യ, പഞ്ചായത്ത് അംഗം എം.എം. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.