തൊടുപുഴ: ജില്ലയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് 52 വീടുകൾ നിർമ്മിച്ചു നൽകും. ഒരു ഗ്രാമ പഞ്ചായത്തിൽ ഒരു വീട് വീതമാണ് നൽകുന്നത്. ഏറ്റവും നിർദ്ധനരായ ഗുണഭോക്താക്കളെയാണ് പരിഗണിക്കുക. അതത് ഗ്രാമ പഞ്ചായത്തുകളാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഓരോ വീടിനും നാല് ലക്ഷം രൂപ വീതം ജില്ലാ പഞ്ചായത്ത് നൽകും. ലൈഫ് മിഷന് പുറമേയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 26 മുതൽ 2023 ജനുവരി 26 വരെ നീളുന്നതാണ് സുവർണജുബിലി ആഘോഷ പരിപാടികൾ. ജില്ലയുടെ ചരിത്രം സുചിപ്പിക്കുന്ന തപാൽ സ്റ്റാമ്പും പുറത്തിറക്കും. സുവർണ ജുബിലി സ്മരകമാക്കാൻ ഉദ്ദേശിക്കുന്ന കേൊലുമ്പൻ തിയേറ്റർ ഉൾപ്പെടുന്ന സ്മാരകത്തിന്റെ നിർമ്മാണം ഉടനെ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം തുടങ്ങുന്നത്. പദ്ധതി പുർത്തീകരിക്കാൻ മൂന്ന് കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷ.
നെടുങ്കണ്ടത്ത് ചരിത്രമ്യൂസിയം
നെടുങ്കണ്ടത്ത് ഹൈറേഞ്ച് ചരിത്രമ്യൂസിയം സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ഡി.ടി.പി.സി, എം.ജി യൂണിവേഴ്സിറ്റി എന്നിവരുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നെടുങ്കണ്ടത്തെ വാന നിരീക്ഷണ കേന്ദ്രം നവീകരിക്കും.
വിനോദസഞ്ചാരികൾക്കായി ജല യാത്ര പദ്ധതി
ടൂറിസം മേഖലയുടെ വികസനത്തിന് തടാകങ്ങൾ കേന്ദ്രീകരിച്ച് പെഡൽ ബോട്ടുകൾ നൽകി ജലയാത്ര സൗകര്യം ഒരുക്കും. ഡി.ടി.പിസിയുമായി ചേർന്ന് വാച്ച് ടവറുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളെ യോജിപ്പിച്ച് ടൂറിസം സർക്യൂട്ട് ആരംഭിക്കും. കുടാതെ ടൂറിസം മാപ്പും ഓൺലെൻ വെബ്സൈറ്റും തുടങ്ങും.
ഫുട്ബോൾ പരിശീലനത്തിന് പദ്ധതി
കുട്ടികൾക്ക് ഫുട്ബോൾ പരിശിലനം നൽകാൻ ലക്ഷ്യമിട്ട് രാമക്കൽമേട് എൽ.പി സ്കൂളിനോടനുബന്ധിച്ച് പ്രത്യേക സൗകര്യം ഒരുക്കാൻ ശ്രമം നടക്കുന്നു.
സിവിൽ സർവീസ് ക്ലാസ്
ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്ക് സിവിൽ സർവീസ് പരീശീലന ക്ലാസ് ഈ വർഷം ആരംഭിക്കും. അവികസിത മേഖലയിലെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് സി.ബി,സി, ഐ.സി.സി.ഇ സ്കുളുകളിൽ താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിനിയോഗിക്കും.
മാതൃവന്ദനം പദ്ധതിക്ക് 25 ലക്ഷം
സ്ത്രീകൾക്ക് പ്രസവ പരിചരണം, മരുന്നുകൾ എന്നിവയ്ക്കായി മാതൃവന്ദനം പദ്ധതിക്ക് 25 ലക്ഷം രൂപ ചെലവഴിക്കും. ആദിവാസി കുടികളിൽ സ്ത്രീകളുടെ പ്രസവ സംരക്ഷണത്തിനും വാലായ്മ പുരയിലേക്ക് ഉപകരണങ്ങൾ നൽകുന്നതിനും അഞ്ച് ലക്ഷം രൂപ നൽകും. കുടികളിൽ സർക്കാർ, ഇതര സേവനങ്ങൾ ഉറപ്പാക്കുന്ന ഊരു കൂട്ടങ്ങൾക്ക് മാസം 3000 രൂപ വീതം നൽകും.
ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പിന് 10 ലക്ഷം
ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പിന് 10 ലക്ഷം രൂപ നൽകും. കേൾവി സഹായ ഉപകരണങ്ങളുടെ മെയിന്റനൻസിന് 6 ലക്ഷവും നൽകും. പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിന് 15 ലക്ഷം, എച്ച്.ഐ.വി ബാധിതർക്ക് പോഷക ആഹാരത്തിന് 15 ലക്ഷം രൂപയും വിനിയോഗിക്കും.
'" ജില്ലയിലെ മുഴുവൻ ഡയാലിസിസ് രോഗികൾക്കും അടുത്ത വർഷം മുതൽ ഗ്രാമ പഞ്ചായത്തുകളുമായി ചേർന്ന് ധനസഹായം നൽകും. ഇപ്പോൾ മാസം തോറും ജില്ലാ പഞ്ചായത്ത് ഒരു രോഗിക്ക് 4000 രൂപ നൽകുന്നുണ്ട്. ജില്ലയിൽ ലൈഫ് ഭവന നിർമ്മാണത്തിന് ഏഴ് കോടി 95 ലക്ഷം രൂപ, റോഡുകളുടെ നിർമ്മാണത്തിന് 29.59 കോടി രൂപ, വിഭ്യാഭ്യാസത്തിന് 11.65 കോടി, കൃഷിയ്ക്ക് അഞ്ച് കോടി, കുടിവെള്ളത്തിന് മൂന്നര കോടി രൂപയും വിനിയോഗിക്കും.
-ജിജി കെ. ഫിലിപ്പ് ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)