തൊടുപുഴ: നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ സ്മാർട്ട് റേഷൻ കാർഡിന്റെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ അറയ്ക്കപ്പാറ തലമറ്റം അംഗൻവാടിയിൽ നടക്കുമെന്ന് വാർഡ് കൗൺസിലർ ഷീൻ വർഗീസ് അറിയിച്ചു. റേഷൻ കാർഡ്, റേഷൻ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്ന മൊബൈൽ ഫോൺ, ആധാർകാർഡ് എന്നിവയുമായി കാർഡുടമയോ റേഷൻ കാർഡിൽ പേരുള്ള പ്രായപൂർത്തിയായ ഒരു അംഗമോ എത്തണം.