തൊടുപുഴ: യുവജനക്ഷേമബോർഡിന്റെനേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവ മത്സരത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും അഞ്ച് ഇനങ്ങളിൽ രണ്ടാം സ്ഥാനവും നാല് ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഇടുക്കി ജില്ല കരസ്ഥമാക്കി. കൂടാതെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സംസ്ഥാനത്തെ മികച്ച ക്ലബ്ബായി അമൃത നൃത്തകലാഭവൻ കുമിളിയെ തിരഞ്ഞടുക്കുകയും ചെയ്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിനർഹരായവരുടെ പേരുകൾ ചുവടെചേർക്കുന്നു. മണിപ്പൂരി ഒന്നാസ്ഥാനം രാധിക കൃഷ്ണ , മാർഗ്ഗംകളി ഒന്നാം സഥാനം അഞ്ജലി പീറ്റർ & ടീം , നാടോടി നൃത്തം ഗ്രൂപ്പ് ഒന്നാസ്ഥാനം ആനന്ദ് സി & ടീം. മോണോ ആക്ട് രണ്ടാംസ്ഥാനം നീനു പി ജെയിംസ്, ലളിതഗാനം (പുരുഷൻ) രണ്ടാംസ്ഥാനം ഡസ്റ്റിൻടോം , പ്രസംഗം ഹിന്ദി / ഇംഗ്ലീഷ് രണ്ടാംസ്ഥാനം ഐശ്വര്യ മാത്യൂ , മൃദംഗം രണ്ടാംസ്ഥാനം ജയദേവ് മനോജ്, ഒഡീസ്സി രണ്ടാംസ്ഥാനം ശ്രീലക്ഷമി, കഥക് മൂന്നാം സ്ഥാനം രാധിക കൃഷ്ണൻ, കുച്ചുപ്പുടി മൂന്നാം സ്ഥാനം റോസന, വയലിൻ മൂന്നാം സ്ഥാനം ജിനേഷ് ദാസ്, ഹാർമോണിയം മൂന്നാം സ്ഥാനം നീനുഫേബിയൽ .