ചെറുതോണി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും സേവാഭാരതി വാഴത്തോപ്പ് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും ഇന്ന് നടക്കും. വാഴത്തോപ്പ് അങ്കണവാടിയിൽ രാവിലെ 10 മുതൽ രണ്ട് വരെയാണ് ക്യാമ്പ് നടക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പിൽ (ആയുർവേദ ആശുപത്രി (അനക്‌സ്) പാറേമാവ്), ഡോ. ജ്യോതിസ് കെ.എസ് (എം.ഡി. ആയുർവേദ ആശുപത്രി (അനക്‌സ്) പാറേമാവ്), ഡോ. ശ്രീജിത് ശിവൻ എം.ഡി (എൻ.എച്ച്.എം ഡിസ്‌പെൻസറി ഉടുമ്പൻചോല) തുടങ്ങിയ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. നേത്ര പരിശോധന, കൊവിഡാനന്തര ചികിത്സയായ പുനർജ്ജനി മരുന്ന് വിതരണം, കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന്, കുട്ടികൾക്കുണ്ടാകുന്ന പോഷക കുറവ് തുടങ്ങിയവയ്ക്കുള്ള പരിശോധനയും നിർദ്ദേശങ്ങളും ക്യാമ്പിൽ നിന്ന് ലഭിക്കുന്നതാണെന്ന് സേവാഭാരതി വാഴത്തോപ്പ് സമിതി പ്രസിഡന്റ് പി.എം. ബിജു, സെക്രട്ടറി കെ.എസ്. സുഭാഷ് തുടങ്ങിയവർ അറിയിച്ചു.