latheesh
സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവഹിക്കുന്നു

ഉടുമ്പന്നൂർ: ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗരോർജ്ജത്താൽ ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഉടുമ്പന്നൂർ ടൗണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സുലൈഷ സലിം, ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ,​ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ കുര്യൻ, രമ്യ പി,​ നായർ, ടി.വി. രാജീവ്, ശ്രീമോൾ ഷിജു, ആതിര രാമചന്ദ്രൻ, സെക്രട്ടറി ജോൺ ജി. ഗ്രീക്ക് എന്നിവർ സംസാരിച്ചു.