ഇടുക്കി : കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന സീനിയർ വുമൺ കബഡി സെലക്ഷൻ ട്രയൽസ് ജനുവരി 6 ന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, 3 ഫോട്ടോ, 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെലക്ഷൻ നടക്കുന്ന സ്റ്റേഡിയത്തിൽ എത്തിച്ചേരണം. കൂടുതൽവിവരങ്ങൾക്ക് 9447243224,04862232499