ചെറുതോണി: കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ നടന്ന നാഷനൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് അതിജീവനം- 2021 സമാപിച്ചു. കൊമേഴ്‌സ് അദ്ധ്യാപകൻ ടോജി തോമസ് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി വിജയൻ പാലയ്ക്കാട്ട് ആശംസകൾ അർപ്പിച്ചു. വോളണ്ടിയർ രാധിക എം.ആർ. നന്ദി പറഞ്ഞു.