mobin
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മോബിൻ മോഹനെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് വീട്ടിലെത്തി അനുമോദിക്കുന്നു

കട്ടപ്പന : കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാർ നേടിയ മോബിൻ മോഹനെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അനുമോദിച്ചു.മോബിൻ മോഹന്റെ കാഞ്ചിയാറ്റിലുള്ള വീട്ടിൽ നേരിട്ടെത്തിയാണ് പ്രസിഡന്റ് അനുമോദനം അറിയിച്ചത്.കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചതോടെ സാമൂഹിക ഉത്തരവാദിത്വം മോബിന് വർധിച്ചുവെന്ന് ജിജി കെ ഫിലിപ്പ് പറഞ്ഞു.യുറോപ്യൻ പശ്ചാത്തലത്തിൽ പ്രണയം,ഐതീഹ്യം, ചരിത്രം ഉൾക്കൊള്ളിച്ച് മോബിൻ രചിച്ച ക്ലാസിക് നോവൽ 'ജക്കരന്ത 'യ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.ഐ ടി ബിരുദാനന്തര ബിരുദധാരിയായ മോബിൻ മോഹൻ കട്ടപ്പന മുൻസിഫ് കോടതി ജീവനക്കാരനാണ്.യുവ കലാസാഹിതി ജില്ലാ പ്രസിഡന്റ് ബാബു പൗലോസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം എത്തിയിരുന്നു.