തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്ററായി രമേശ് കൃഷ്ണൻ ചുമതലയേറ്റു. തൊടുപുഴയിലെ യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ ഓഫീസിലെത്തിയാണ് രമേശ് ചുമതലയേറ്റത്. നെടുങ്കണ്ടം സ്വദേശിയായ രമേശ് ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറിയും സി.പി.എം നെടുങ്കണ്ടം ഏരിയാ കമ്മിറ്റി അംഗമാണ്. യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ എം.എസ്. ശങ്കർ, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുൺദാസ്, അജയ് ചെറിയാൻ, സോണി സോമി, വി.ആർ. പവിരാജ് തുടങ്ങിയവർ പങ്കെടുത്തു.