തൊടുപുഴ: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി.വൈ.എഫ്‌.ഐ ക്യാമ്പയിന് ജില്ലാ ആശുപത്രിയിൽ തുടക്കമായി. തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച പൊതിച്ചോർ വിതരണത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എസ്.കെ. സനോജ് നിർവഹിച്ചു. തൊടുപുഴ, മൂലമറ്റം, കരിമണ്ണൂർ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ആയിരിക്കും ജില്ലാ ആശുപത്രിയിൽ പ്രതിദിനം പൊതിച്ചോർ വിതരണം ചെയ്യുക. ഓരോ ദിവസവും വീടുകൾ കയറിയിറങ്ങി മേഖലാ കമ്മറ്റികൾ സമാഹരിക്കുന്ന പൊതിച്ചോർ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യും. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി.പി. സമേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ഷിയാസ്, ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. പ്രീതി, ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ സൗമ്യ സോമൻ, അജയ് ചെറിയാൻ തോമസ്, വി.ആർ. പവിരാജ്, പി.എം. ഷമീർ, സോണി സോമി, പി.ജെ. രതീഷ് തുടങ്ങിയവർ സംസാരിച്ചു.