മുട്ടം: ഗവ. ഹൈസ്‌ക്കൂളിലെ 1986 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സംഗമം ഇന്ന് രാവിലെ 11 മുതൽ മൂന്ന് വരെ മുട്ടം റൈഫിൾ ക്ലബിൽ നടത്തും. വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പലയിടങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികളെ അംഗമാക്കി ആശയ വിനിമയം നടത്തിയാണ് ഒത്തുചേരൽ ഒരുക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി അംഗങ്ങൾ പറഞ്ഞു. നൂറോളം വിദ്യാർത്ഥികളാണ് 1986 ലെ ബാച്ചിൽ എസ്.എസ്.എൽ.സി കഴിഞ്ഞ് മുട്ടം ഗവ. ഹൈസ്‌ക്കൂളിൽ നിന്ന് പുറത്തിറങ്ങിയത്.