തൊടുപുഴ: തൊടുപുഴ നഗരസഭയുടെ അശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന് കെ.ടി.ജി.എ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നഗരസഭയുടെ മാസ്റ്റർ പ്ലാൻ വ്യാപാരിയുടെ അന്തകനാണെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിൽ സമാന മനസ്‌കരായ എല്ലാവരും ചേർന്ന് സമരത്തിനറങ്ങും. തികച്ചും അന്യായമായ മാസ്റ്റർ പ്ലാൻ നിലവിൽ വന്നാൽ വ്യാപാര മേഖല തകർന്ന് തരിപ്പണമാകും. ഏകദേശം 2500 കടകളും പതിനായിരക്കണക്കിന് തൊഴിലാളികളുടെയും ഉപജീവനവും ഇല്ലാതാകും. എത്രയും പെട്ടെന്ന് മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.ടി.ജി.എ ജില്ലാ പ്രസിഡന്റ് സജീവ്.എം.വിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
ജില്ലാ ജനറൽ സെക്രട്ടറി ഷെമീർ കെ.പി, ജില്ലാ ട്രഷറർ സുമൻ പാൽക്കോ, ജില്ലാ വൈസ് പ്രസിഡന്റുമാരായ താജു എം.ബി, അലന്റ് . ബി. നിരവന്ത്, ബിനോയ് ,റഹീം അടിമാലി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അനസ് അസീസ്, ഷെഫീഖ്, സോബിച്ചൻ, ഇബ്രാഹീം, തൊടുപുഴ മേഖലാ പ്രസിഡന്റ് സി.കെ.അബ്ദുൾ ഷെരീഫ്, തൊടുപുഴ മേഖലാ ജനറൽ സെക്രട്ടറി ജോബിൻ റോയ് എന്നിവർ പങ്കെടുത്തു.