കുമളി: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയിൽ തുടക്കം . അഞ്ച് വരെ കുമളി ഹോളിഡേഹോമിലാണ് (എ.കെ.ദാമോദരൻ നഗറിൽ) സമ്മേളനം നടക്കുക. പ്രചാരണപ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി.
സമ്മേളന നഗരിയിൽ സ്ഥാപിക്കുന്നതിനുള്ള പതാക, കൊടിമരം, ദീപശിഖ, വിവിധ ജാഥകൾ എന്നിവ ഇന്ന് കുമളിയിൽ സംഗമിക്കും. നാളെ രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. നാലിന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് ടൂറിസം സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊടിതോരണങ്ങളും അലങ്കാരങ്ങളുംകൊണ്ട് സമ്മേളനനഗരി ഒരുങ്ങി.