തൊടുപുഴ: കേരളത്തിലെ അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും സർക്കാരിലെത്തിക്കാൻ നിയമസഭയിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരളാ അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് പി.എസ്. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജ്‌മോഹൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ് വിതരണം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച പ്രതിഭകൾക്ക് തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസ് മാത്യു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കെ.സി.ജെ.എസ്.ഒ ജില്ലാ സെക്രട്ടറി അബ്ദുൾ റഹ്മാൻ പുഴക്കര, കെ.സി.ജെ.എസ്.എ ജില്ലാ പ്രസിഡന്റ് ഷാജി എം.എ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ശശിധരൻ, കെ.എം. സാബു,​ ട്രഷറർ രാജേന്ദ്രൻ നായർ,​ യൂണിറ്റ് പ്രസിഡന്റുമാരായ പി.ആർ. രാജേഷ് കുമാർ, സുരേഷ് ബാബു, സന്തോഷ് കെ, വി.ഒ. അജിമോൻ,​ ഒ.ജെ. മാത്യു, സിന്ധു അനിൽ, സി.യു. മാത്യു എന്നിവർ സംസാരിച്ചു. പി.കെ. മഞ്ജുമോൾ അനുശോചന പ്രമേയമവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സ്വീറ്റ്‌സൺ ജോസഫ് സ്വാഗതവും വി.കെ. ജിജിമോൻ നന്ദിയും പറഞ്ഞു.