 
ഇടുക്കി: സാമൂഹികനീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനും യോജിച്ച് നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഉദ്ഘാടനം ചെറുതോണി ടൗൺഹാളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ജില്ലയിലെ ഭിന്നശേഷിക്കാർക്ക് ശുഭയാത്ര പദ്ധതിയിലൂടെ നൽകുന്ന ഇലക്ട്രോണിക്‌സ് ചെയറുകളുടെയും ഹസ്തദാനം പദ്ധതിയിലൂടെ നൽകുന്ന സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെ വിതരണവുമാണ് ചെറുതോണി ടൗൺ ഹാളിൽ നടത്തിയത്. ആറു പേർക്ക് ഇലക്ട്രോണിക് വീൽചെയറുകളും 12 പേർക്ക് 20,000 രൂപയും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്, കെ.എസ്.എച്ച്.പി.ഡബ്ല്യു.സി മാനേജിംഗ് ഡയറക്ടർ ജലജ എസ്, സാമൂഹ്യനീതി ഓഫീസർ ബിനോയ് വി.ജെ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഗീതാകുമാരി എസ്, ടി.എസ്. ചാക്കോ, ജോസ് കുഞ്ഞ് കെ.ജെ തുടങ്ങിയവർ പ്രസംഗിച്ചു.