ഇടുക്കി: കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ കാലവർഷത്തിലും ഉരുൾപൊട്ടലിലും ജില്ലയിൽ പൂർണ്ണമായോ ഭാഗികമായോ വീടുകൾക്ക് നാശ നഷ്ടം സംഭവിച്ച 31 പേർക്കുള്ള നഷ്ടപരിഹാരമായ 47,08,900 രൂപ വിതരണം ചെയ്തു തുടങ്ങി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 1,01,900 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50,000 രൂപയും ഉൾപ്പെടെ 1,51,900 രൂപയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നത്. ഭൂമി നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്ന് സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമുള്ള തുകയും സർക്കാരിന്റെ തുടർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അനുവദിക്കുമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.