cpi
സി.പി.ഐ കരിമണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ നിർവ്വഹിക്കുന്നു

തൊടുപുഴ: സി.പി.ഐ കരിമണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ ആലിലക്കുഴി ബിൽഡിംഗിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ നിർവ്വഹിച്ചു. കരിമണ്ണൂർ പഞ്ചായത്തംഗം എം.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിലംഗമായ കെ. സലിംകുമാർ, താലൂക്ക് അസിസ്റ്റന്റ് സെക്രട്ടറി പി.ജി. വിജയൻ, ടോമി സെബാസ്റ്റ്യൻ, ഫ്രാങ്ക്‌ലിൻ ജോർജ് എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ സ്വാഗതം ആശംസിച്ചു.