വാഴത്തോപ്പ്: ഭാരതീയ ചികിത്സാ വകുപ്പിന്റെയും സേവാഭാരതി വാഴത്തോപ്പ് പഞ്ചായത്ത് സമിതിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടന്നു. വാഴത്തോപ്പ് അങ്കണവാടിയിൽ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. സേവാ ഭാരതി സംസ്ഥാന തലത്തിൽ നടത്തുന്ന ആരോഗ്യമിത്രം പരിപാടിയുടെ ഭാഗമായിട്ടാണ് കൊവിഡ് പ്രതിരോധം മുൻനിറുത്തി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ആയൂർവേദ ഡോക്ടർമാരായ ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പിൽ, ജ്യോതിസ് കെ.എസ്. എം.ഡി, ശ്രീജിത്ത് ശിവൻ എം.ഡി എന്നിവർ നേതൃത്വം നൽകി. സേവാഭാരതി വാഴത്തോപ്പ് പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജു പി.എം. അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ആലീസ് ജോസ്, സേവാഭാരതി ജില്ലാ ട്രഷറർ ഹരി സി. ശേഖർ, സെക്രട്ടറി സുഭാഷ് കെ.എസ്, ട്രഷറർ രാജേഷ് പി.കെ , ഷിബു ശശി, സന്തോഷ് നാരായണൻ, ജോസ് എം.വി തുടങ്ങിയ സമിതി അംഗങ്ങൾ പങ്കെടുത്തു.