ഇടുക്കി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്നുവന്ന ജില്ലയിലെ വിവിധ ഏരിയ സമ്മേളനങ്ങൾ സമാപിച്ചു. ഇടുക്കി ഏരിയാ സമ്മേളനം കേരള ബാങ്ക് ഇടുക്കി സി.പി.സി ഓഡിറ്റോറിയത്തിലും നെടുങ്കണ്ടം ഏരിയാ സമ്മേളനം ടൗൺഹാളിലുമായി ചേർന്നു. ഇടുക്കി ഏരിയ സമ്മേളനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിവേഷ് പി. ജോയ്, ജില്ലാ സെക്രട്ടറി സിജോ എസ്, ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് കെ.വി. രമ അദ്ധ്യക്ഷയായി. അനുമോൾ ഡിറ്റാജ് രക്തസാക്ഷിപ്രമേയവും ബിന്ദു കെ.എസ്. അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അലക്‌സ് തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: രമാ കെ.വി. (പ്രസിഡന്റ്), രാജൻ പി (വൈസ് പ്രസിഡന്റ്), അലക്‌സ് തോമസ് (സെക്രട്ടറി), ബിന്ദു കെ.എസ് (ജോയിന്റ് സെക്രട്ടറി). നെടുങ്കണ്ടം ഏരിയ സമ്മേളനം സി.ഐ.റ്റി.യു. ജില്ലാ കമ്മിറ്റി അംഗം ടി.യു. ജോൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് റീജ മോൾ ടി.ടി. അദ്ധ്യക്ഷതവഹിച്ചു. ഡെയ്‌സൻ തോമസ് രക്തസാക്ഷി പ്രമേയവും ലാൽജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ.ജി. ബിജിമോൾ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി സിജോ എസ്, വൈസ് പ്രസിഡന്റ് സി.ആർ. രാജേഷ്, കട്ടപ്പന ഏരിയ സെക്രട്ടറി ലാൽ മാനുവൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സജി സി.ടി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: റീജാമോൾ ടി.ടി. (പ്രസിഡന്റ്), ബിജിമോൾ ഇ.ജി. (വൈസ് പ്രസിഡന്റ്), സജി സി.ടി (സെക്രട്ടറി), ജൈനമ്മ (ജോയിന്റ് സെക്രട്ടറി).