mannam
തൊടുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മന്നത്ത് പത്മനാഭൻ ജയന്തി ദിനം പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭന്റെ 145-ാമത് ജയന്തി ദിനം തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. യൂണിയൻ ഹാളിൽ സജ്ജീകരിച്ചിട്ടുള്ള മന്നത്ത് പത്മനാഭന്റെ ഫോട്ടോയ്ക്ക് മുമ്പിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദ കൈമൾ, പ്രതിനിധി സഭാ മെമ്പർ പി.എസ്. മോഹൻദാസ്, വനിതാ യൂണിയൻ പ്രസിഡന്റ് ജലജാ ശശി, വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ, യൂണിയൻ സെക്രട്ടറി കെ.ആർ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയന്റെ കീഴിലുള്ള 37 കരയോഗങ്ങളിലും മന്നം ജയന്തിദിനം സമുചിതമായി ആചരിച്ചു. ആചാര്യ ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയൻ മന്ദിരവും കരയോഗ മന്ദിരങ്ങളും കൊടിതോരണങ്ങൾ, ദീപങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചു. താലൂക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, കരയോഗ, വനിതാസമാജ, സ്വയംസഹായ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പുഷ്പാർച്ചനയിലും സമ്മേളനത്തിലും പങ്കെടുത്തു.