തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാർച്ച് 28ന് കൊടിയേറും. ഏപ്രിൽ ആറിന് ആറോട്ടുകൂടി സമാപിക്കും. തിരുവുത്സവത്തോടനുബന്ധിച്ച് മേൽപത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ളവർ 15ന് മുമ്പായി അപേക്ഷകൾ ക്ഷേത്രം ആഫീസിൽ സമർപ്പിക്കണം.