കട്ടപ്പന: പുറ്റടി ടൗണിലെ ന്യൂമരിയ ജ്വല്ലറിയുടെ താഴ് പൊളിച്ച് 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നു. ശനിയാഴ്ച രാത്രിയിലായിരുന്നു മോഷണം. വെള്ളി ആഭരണങ്ങളും ഒരുഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. കടയിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഉടമയായ അമ്പലമേട് അഞ്ചനാട്ട് സാജൻ വീട്ടിലേക്ക്‌കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നതിനാൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇവിടെ വാഹനം പാർക്ക് ചെയ്യാൻ എത്തിയവരാണ് താഴ് അറുത്തിട്ടിരിക്കുന്നത് കണ്ട് ഉടമയെ അറിയിച്ചത്. തുടർന്ന് വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിലാണ്.