തൊടുപുഴ: 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്‌സിനേഷൻ തൊടുപുഴ നഗരസഭയുടെ പാറക്കടവ് പി.എച്ച്.സി,​ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ആരംഭിച്ചതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. സ്‌കൂളുകളിൽ രജിസ്‌ട്രേഷൻ വഴി ലഭ്യമാകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനേഷൻ നടത്തുന്നത്. നഗരസഭാ പരിധിയിൽ അയ്യായിരത്തോളം കുട്ടികളുണ്ട്. സ്‌കൂളിൽ പോകാൻ കഴിയാത്ത ഈ വയസിനുള്ളിലെ കുട്ടികളോ മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ ഉപരിപഠനത്തിനായി പോയിട്ടുള്ള കുട്ടികളോ നഗരസഭ പരിധിയിൽ ഉണ്ടെങ്കിൽ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മേൽ സെന്ററുകളിൽ നിന്ന് വാക്‌സിനേഷൻ സ്വീകരിക്കാവുന്നതാണ്. നഗരസഭാ പരിധിയിൽ മുതിർന്ന പൗരന്മാർക്കുള്ള ഒന്നും രണ്ടും ഘട്ടം വാക്‌സിനേഷനുകൾ 99% പൂർത്തീകരിച്ചതായും ചെയർമാൻ അറിയിച്ചു.