തൊടുപുഴ: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടത്തുന്ന ഹാന്റ്ബോൾ മത്സരം 16ന് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഇതിൽ നിന്ന് തിരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോൺ: 8943145334.