obit-pareed
എ.ഐ. പരീത്

ഉടുമ്പന്നൂർ: മുസ്ലിം ലീഗ് നേതാവും ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ആലിയക്കുന്നേൽ എ.ഐ. പരീത് (82) നിര്യാതനായി. ഖബറടക്കം നടത്തി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ഇടമറുക് കാരുക്കാപള്ളി ജമാഅത്ത് പ്രസിഡന്റ്, യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: പരേതനായ സലിം, റഹിം, ലൈല, ഷൈല. മരുമക്കൾ: പി.എൻ. സീതി (യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം ചെയർമാൻ), സലിം, ഷാജിത, സലീന.