ഇടുക്കി: ബിൽഡിംഗ് റൂൾസ് പ്രകാരം കെട്ടിടങ്ങളിൽ പരിശോധന നടത്തുമ്പോൾ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിലെ അസി. എൻജിനിയർമാർ, ഓവർസിയർമാർ എന്നിവർക്ക് പരിശീലനം നൽകി. ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ജെ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ജസീർ പി.വി. സ്വാഗതം ആശംസിച്ചു. ഹരിതകേരള മിഷൻ കോർഡിനേറ്റർ മധു എം.എസ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എബി വർഗീസ്, അടിമാലി ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ നിസാർ, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അസി. എൻജിനീയർ, ബിജു എന്നിവർ ക്ലാസുകൾ നയിച്ചു.