ഇടുക്കി: പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ (എച്ച്.എം.സി) കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ഡ്രൈവറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 10ന് വൈകിട്ട് അഞ്ച് വരെ ഓഫീസിൽ സ്വീകരിക്കും. യോഗ്യത: 01.01.2022ൽ 40 വയസ് തികയാൻ പാടില്ല. ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 11ന് രാവിലെ 10ന് നടക്കുന്ന എഴുത്തുപരീക്ഷയിൽ നേരിട്ട് ഹാജരാകണം. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള പ്രാക്ടിക്കലും ഇന്റർവ്യൂവും 12ന് നടക്കും. പ്രദേശവാസികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869 232424, 9744016579, 9947448059.