ഇടുക്കി: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2020- 21 അദ്ധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 10 വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷകൾ 10ന് വൈകിട്ട് അഞ്ചിന് മുമ്പായി തടിയമ്പാട് പ്രവർത്തിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 235732.