തൊടുപുഴ: കൂട്ടിയാനിക്കൽ കുടുംബയോഗം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഒമ്പതിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മുതൽ തൊടുപുഴ എസ്.സി.ബിയുടെ കോലാനിയിലുള്ള ബാങ്ക് ഹാളിലാണ് പരിപാടി. രജിസ്‌ട്രേഷന് ശേഷം 10ന് പി.ജെ. ജോസഫ് എം.എൽ.എ പൊതുയോഗം ഉദ്ഘാടനം ചെയ്യും. കുടുംബാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. കാലിക്കറ്റ് സർവകലാശാല എം.എസ്.സി മാത്‌സ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ റിയ രാജനെ ആദരിക്കും. തുടർന്ന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെ തിരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ടി.ജി. നാരായണൻ, സെക്രട്ടറി കെ.കെ. സുധാകരൻ, ട്രഷറർ കെ.എ. ബാബു, ജോയിന്റ് സെക്രട്ടറി ടി.ജി. സുകുമാരൻ, എക്‌സി. കമ്മിറ്റിയംഗം ടി.ജി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.