തൊടുപുഴ: ജില്ലാ സീനിയർ ഹൈറേഞ്ച് മേഖല വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ വാഴത്തോപ്പ് പള്ളിത്താഴെ യുവ ആർട്‌സ് & സ്‌പോർട്‌സ് ഗ്രൗണ്ടിൽ നടക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോളിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ കൂടിയ സംഘാടകസമിതിയോഗം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സിജി ചാക്കോ, രാജു കല്ലറയ്ക്കൽ, പി.കെ. വിജയൻ, അജീഷ് അവറാച്ചൻ, ജോളി ആലപ്പുര, ബാബു ചേറ്റാനി, അരുൺദാസ്, ബിജു വാഴക്കൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ ചെയർമാനായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ കൺവീനറുമായി 51 അംഗ ജനറൽ കമ്മറ്റിയും ഫിനാൻസ് കമ്മറ്റി, ഗ്രൗണ്ട് കമ്മറ്റി, പബ്ലിസിറ്റി കമ്മറ്റി, ഫുഡ് കമ്മറ്റി എന്നിവയും രൂപീകരിച്ചു.