കട്ടപ്പന: സിംഗിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 22ന് കട്ടപ്പനയിൽ സ്‌നേഹ നിലാവ്- 2022 ചലച്ചിത്ര സംഗീത നിശ നടത്തും. പ്രശസ്ത പിന്നണി ഗായകരായ സുദീപ് കുമാർ, ഡോ. വൈക്കം വിജയലക്ഷ്മി, അശ്വതി വിജയൻ, ആവണി പി. ഹരീഷ് എന്നിവർ സംഗീത നിശയിൽ പങ്കെടുക്കും. സി.എസ്.ഐ ഗാർഡനിൽ വൈകിട്ട് ഏഴ് മുതലാണ് സംഗീത പരിപാടി. ഇതിന് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്,​ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നതിനാണ് ചലചിത്ര സംഗീത നിശ നടത്തുന്നതെന്ന് സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജയൻ കലസാഗർ, സെക്രട്ടറി ശ്രീജിത്ത് ഭരതൻ, സംസ്ഥാന കമ്മിറ്റി അംഗം രഘുറാം, വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത്, എസ്.കെ. മനോജ്, ജോയിന്റ് സെക്രട്ടറി അശ്വതി അരുൺകുമാർ, പി.ആർ.ഒ അനാസ്ഖാൻ എന്നിവർ പറഞ്ഞു.