 
ചെറുതോണി: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ രണ്ടാമത് ജില്ലാ സമ്മേളനം ചെറുതോണി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം. ദിലീപ് ഉദ്ഘാടനം ചെയ്തു. ടി.കെ. നവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ഷാജി കെ.എൻ, സി.ഐ. ഷെമീർ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സാബു കഞ്ഞിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബാബു ജോൺ സ്വാഗതം ആശംസിച്ചു. എം. ദിലീപ് മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയി ലൂക്ക്, പുത്തൻകുളം, എൽജി അലുമിനിയം, (പ്രസിഡന്റ്), ജനോബി ജോൺ, ചെറുതോണി (സെക്രട്ടറി), രാജേഷ് മോഹനൻ, കട്ടപ്പന (ട്രഷറർ), ടി.കെ. നവാസ് തൊടുപുഴ, അനസ് അടിമാലി, സജോ ചെറുതോണി, സിബിച്ചൻ കുമളി (വൈസ് പ്രസിഡന്റുമാർ), സെൻമോൻ കട്ടപ്പന, വേണു രാജാക്കാട്, ജനോമോൻ നെടുങ്കണ്ടം, അനിൽ നാനോ, തൊടുപുഴ (ജോയിന്റ് സെക്രട്ടറിമാർ), മണികുട്ടൻ തൊടുപുഴ, ജോണി വട്ടമറ്റം കട്ടപ്പന (സഹായനിധി കൺവീനർമാർ), ഷെമീർ സി.ഐ തൊടുപുഴ, സാബു കെ.എൻ കഞ്ഞിക്കുഴി, ഹക്കിം കുമളി, സാജൻ മാർക്കോസ് നെടുങ്കണ്ടം, ഡോണി രാജാക്കാട്, ഐബി അടിമാലി, പ്രസന്നൻ കട്ടപ്പന (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.