തൊടുപുഴ: ജില്ലയിൽ കുട്ടികൾക്കുള്ല കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ദിനത്തിൽ 48 കേന്ദ്രങ്ങളിലൂടെ 5036 പേർക്ക് വാക്‌സിൻ നൽകി. കോവാക്‌സിനാണ് ഇവർക്ക് നൽകിയത്. ഏലപ്പാറ പി.എച്ച്‌.സിയുടെ നേതൃത്വത്തിൽ ഏലപ്പാറ കുടുംബശ്രീ ഹാളിൽ ഇന്ന് 15- 18 പ്രായക്കാർക്ക് വാക്‌സിനേഷൻ ഉണ്ടാകും. എന്നാൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നടക്കുന്നതിനാൽ ഇന്ന് മറ്റ് കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബുധൻ, ഞായർ ദിവസങ്ങളിൽ വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. മറ്റു ദിവസങ്ങളിൽ തുടരും.