തൊടുപുഴ: ഒളമറ്റം പേരുക്കോണി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും റസിഡൻസ് അംഗങ്ങൾക്കുള്ള തൊടുപുഴ ഫയർഫോഴ്‌സിന്റെ അവയർനെസ് ക്ലാസും നടത്തി. റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹേമരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കൗൺസിലർ മിനി മധു ഉദ്ഘാടനം ചെയ്തു. കൗൺസിലർ 'ഷീൻ വർഗീസ് മുഖ്യാതിഥിയായിരുന്നു. ട്രാക്ക് ഒളമറ്റം സോൺ സെക്രട്ടറി ബാബു ആശംസ നേർന്നു. പുതിയ പ്രസിഡന്റായി ഹേമരാജനെയും സെക്രട്ടറിയായി അബി പി. എൻ.യും അനിൽ കുരുട്ടുപ്പറമ്പിൽ വൈസ് പ്രസിഡന്റായും ട്രീസാ ജോമോൻ ജോ. സെക്രട്ടറിയായും രാധാകൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു.