കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാമിന് സമീപം ഈട്ടിപ്പടിയിൽ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രികർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. തുടർന്ന് കട്ടപ്പന പൊലീസ് എത്തിയാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.