vazha
രണ്ട് കൂമ്പുകളുള്ള ഏത്തവാഴ കുല

നെടുങ്കണ്ടം: ഒരു ഏത്തവാഴക്കുലയിൽ രണ്ട് കൂമ്പുകൾ ഉണ്ടായത് കൗതുകമായി. ചേമ്പളം ചങ്ങഴിക്കുന്നേൽ ബിജു വർക്കിയുടെ പുരയിടത്തിലാണ് ഇരട്ടക്കൂമ്പൻ ഏത്തവാഴക്കുല ഉണ്ടായത്. വളരെ അപൂർവമായി മാത്രമാണ് ഇത്തരത്തിൽ രണ്ട് കൂമ്പുകളോടെ വാഴ കുലയ്ക്കുന്നത്. മൂന്ന് വർഷം മുമ്പ് സഹോദരി ഭർത്താവിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഏത്തവാഴ വിത്തിന്റെ രണ്ടാം തലമുറയിലാണ് ഈ അത്ഭുത പ്രതിഭാസം ഉണ്ടായത്. പരാഗണത്തിലെ വ്യതിയാനം, ജനിതക മാറ്റം, കാലാവസ്ഥാവ്യതിയാനം, മൈക്രോന്യൂട്രിയൻസിന്റെ കുറവ്, അമിതമായ വളപ്രയോഗം തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരത്തിൽ ഇരട്ട വാഴക്കൂമ്പ് ഉണ്ടാകുന്നതെന്ന് ശാന്തമ്പാറ കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ കീടരോഗ വിദഗ്ദ്ധൻ ഡോ. എസ് സുധാകരൻ പറഞ്ഞു.