തൊടുപുഴ: 'കേരളത്തെ കലാപ ഭൂമിയാക്കരുത് " എന്ന മുദ്രാവാക്യമുയർത്തി സി.പി.എം തൊടുപുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ റോട്ടറി ജംങ്ഷനിൽ ധർണ നടത്തി. പാർട്ടി ഏരിയാ കമ്മിറ്റി അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ടി.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. ബാലൻ, പി.എ. ഗോപാലകൃഷ്ണൻ, ഷിംനാസ് എന്നിവർ പ്രസംഗിച്ചു. ആലപ്പുഴയിൽ ആർ.എസ്.എസ്, എസ്.ഡിപി.ഐ സംഘർഷങ്ങളിൽ പരസ്പരം കൊലപാതങ്ങൾ നടത്തി ക്രമസമാധാനം തർക്കാനുള്ള നീക്കവും അതിനു സഹായകരമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്- യു.ഡി.എഫ് നയവും തുറന്നു കാണിക്കുന്നതിനായിരുന്നു ധർണ.