കുളമാവ് : കോട്ടമല- കുളമാവ് റോഡിന്റെ നവീകരണം വൈകുന്നതിൽ വ്യാപകമായ പ്രതിഷേധം. കഴിഞ്ഞ പെരുമഴയിലാണ് റോഡ് കൂടുതൽ താറുമാറായത്. കുളമാവില്‍ നിന്ന് കോട്ടമലയ്ക്കുള്ള ഏക റോഡാണിത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. പള്ളിയും അമ്പലവും സ്‌കൂളും വിവിധ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളിലുമെല്ലാം എത്തണമെങ്കില്‍ പ്രദേശവാസികൾക്ക് മറ്റ് ഗതാഗത മാർഗമില്ല. പഞ്ചായത്ത് റോഡാണെങ്കിലും അധികൃതര്‍ റോഡിനെ ഉപേക്ഷിച്ച മട്ടിലാണ്. കൽനടക്കാർക്ക് പോലും ഇത്‌ വഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. ഇത്‌ വഴി കടന്ന് വരുന്ന ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.