വഴിത്തല: വഴിത്തല ശാന്തിഗിരി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സപ്തദിന ക്യാമ്പ് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൈവ ക്യാമ്പസ് പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി മാലിന്യ നിർമ്മാർജ്ജനം, ജൈവകൃഷിത്തോട്ട നിർമ്മാണം, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയായിരുന്നു ക്യാമ്പ് അംഗങ്ങൾ പ്രധാനമായും നിർവഹിച്ചത്. ബോധവൽക്കരണ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ എന്നിവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ പാറക്കാട്ടേൽ സി.എം.ഐ, അഡ്മിനിസ്‌ട്രേറ്റർ ഫാ. അനീഷ് ചെറുതാനി സി.എം.ഐ, പ്രോഗ്രാം ഓഫീസർമാരായ ജെയിംസ് മാത്യു, സാന്ദ്ര റോസ് ജോസഫ്, മുൻ പ്രോഗ്രാം ഓഫീസറായ സെബാസ്റ്റ്യൻ സിറിയക്, സെക്രട്ടറിമാരായ ആൽബിൻ പി. ബെന്നി, വിഷ്ണുപ്രിയ സി.സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.