തൊടുപുഴ: നിണ്ട കാത്തിരിപ്പിനൊടുവിൽ വണ്ണപ്പുറം പഞ്ചായത്തിലെ വെൺമറ്റത്ത് ക്രിമറ്റോറിയം സ്ഥാപിക്കാൻ നടപടി തുടങ്ങി. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ക്രിമറ്റോറിയമാണ് പണിയുന്നത്. പൊതു ശ്മശാനത്തിനായി വാങ്ങിയ അമ്പത് സെന്റ് സ്ഥലത്താണ് തൊടുപുഴയുടെ മാതൃകയിലുള്ള ക്രിമറ്റോറിയും നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഫണ്ടും എം.പി ഫണ്ടിൽ 10 ലക്ഷവും ചെലവഴിച്ച് നിർമ്മിക്കാനാണ് ലക്ഷ്യം. പൊതു ശ്മശാനത്തിലേക്കുള്ള വഴിക്കും സ്ഥലത്തിന് വീതി കൂട്ടുന്നതിനും 29 ലക്ഷം രൂപ പഞ്ചായത്ത് നിക്കിവെച്ചിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീഷ. വണ്ണപ്പുറം പി.എച്ച്.സിക്ക് ആധുനിക സൗകര്യത്തോടെ പുതിയ മന്ദിരം നിർമിക്കും. ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്,​ എം.എൽ.എ ഫണ്ടുകൾ ലഭ്യമാക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. രോഗികളെ നിരീക്ഷിക്കാനുള്ള സൗകര്യവും ഓക്സിജൻ ബെഡ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കും. ആംമ്പുലൻസ് സൗകര്യവും ഏർപ്പെടുത്തി. ആശുപത്രി സ്ഥിതി ചെയ്യുന്ന വളപ്പ് ഉൾപ്പെടെ 50 സെൻ് സ്ഥലം റവന്യു വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറി. കേൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 12 ലക്ഷം രൂപ ചെലവഴിച്ചു.

വനിതകളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ വണ്ണപ്പുറത്ത് മൂല്യ വർദ്ധിത ഉത്പന്ന യുണിറ്റ് ആരംഭിക്കും. കപ്പ്, ചക്ക എന്നിവ അടക്കമുുള്ള സാധനങ്ങളുടെ മുല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റാണ് സ്ഥാപിക്കുന്നത്.

ജലജീവൻ കുടിവള്ള പദ്ധതിയിൽ 606 കണക്ഷൻ നൽകി. നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി വഴി വിളക്കുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് ഫണ്ട് കൈമാറും. ക്ഷീര മേഖലയിൽ പാൽ അടക്കുന്നതിന് ഇൻസെറ്റിവമവും, കാലിത്തീറ്റയ്ക്കും ഫണ്ട് നൽകും. കാലിതീറ്റയ്ക്ക് ഒമ്പത് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.

ഖരമാലിന്യങ്ങൾക്ക് കളക്ഷൻ സെന്റർ

പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങൾ ശേഖരിക്കാൻ വണ്ണപ്പുറം മാർക്കറ്റിൽ കളക്ഷൻ സെന്റർ സ്ഥാപിക്കും. 14 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഇവിടെ മാലിന്യങ്ങൾ തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇരുപതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റി അയച്ചു.

പച്ചക്കറി കൃഷി പദ്ധതി

വനിതകൾക്ക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ ഗ്രോബാഗ് നൽകും. 3.25 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തേനീച്ച കൃഷിയ്ക്ക് രണ്ട് ലക്ഷവും കുരുമുളക് കൃഷിക്ക് മൂന്ന് ലക്ഷവും മുട്ട കോഴി വളർത്തലിന് രണ്ടര ലക്ഷവും നെൽകൃഷി വികസനത്തിന് എട്ട് ലക്ഷവും മാറ്റി വെച്ചിട്ടുണ്ട്.

സ്മാർട്ട് അംഗൻ വാടികൾ

ഒടിയപാറ, കുവപ്പുറം, കലയന്താനി എന്നിവിടങ്ങളിൽ സ്മാർട്ട് അംഗൻവാടികൾ സ്ഥാപിക്കും. കലയന്താനിയിൽ സ്ഥലം വാങ്ങാൻ അഞ്ച് ലക്ഷവും, ഒടിയപാറയിൽ ഏഴ് ലക്ഷവുമാണ് നീക്കി വെച്ചിരിക്കുന്നത്. കെട്ടിടങ്ങൾ നിർമ്മിക്കാൻ ഏഴ് ലക്ഷം വീതം മാറ്റി വെച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്.

ടൗൺക്ലീനിംഗ് ആരംഭിച്ചു

കാളിയാർ മുതൽ വണ്ണപ്പുറം വരെ ടൗൺ ക്ലീനിംഗ് ആരംഭിച്ചു. ഹരിത സേനയുടെ നേതൃത്വത്തിലാണ് ശുചീകരണം. കാളിയാർ ബസ് സ്റ്റാൻ്, അംമ്പലംപ്പടി ബസ് സ്റ്റാൻഡ്, വണ്ണപ്പുറം എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷന്റെ ചുമതലയും ഹരിത സേനയെ എൽപ്പിച്ചു.

'വണ്ണപ്പുറം പഞ്ചായത്തിലെ എല്ലാ ഗ്രാമീണ റോഡുകളുടെയും വികസനം നാല് വർഷം കൊണ്ട് പൂർത്തീകരിക്കും. മാർച്ച് വരെ 3.77 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൈഫ് പദ്ധതിയിൽ 10 പേർക്ക് സ്ഥലം വാങ്ങാൻ 20 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. മൃഗാശുപത്രിയുടെ മുണ്ടൻമുടി, പട്ടയകുടി എന്നിവിടങ്ങളിലെ സബ് സെന്ററുകൾ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു."

-രാജീവ് ഭാസ്ക്കരൻ (വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)​