satheesh
ഡോ. സതീഷ് വാര്യർ

തൊടുപുഴ: പ്രശസ്ത ആയുർവേദ ഡോക്ടറും സോഷ്യൽ മീഡിയാ താരവുമായ ഡോ. സതീഷ് വാര്യർക്ക് ജെ.സി.ഐയുടെ എക്‌സലൻസ് ഇൻ സോഷ്യൽ റെസ്‌പോൺസിബിലിറ്റി അവാർഡ്. ചികിത്സാ രംഗത്തെ മികവുകൾ, ആയുർവേദ ആരോഗ്യരംഗത്തെ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം, സാമൂഹിക സേവന രംഗത്തെ ഇടപെടലുകൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആരോഗ്യ രംഗങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ചിരിക്കാനും ചിന്തിക്കാനുമുള്ള ഹ്രസ്വചിത്ര നിർമ്മിതികൾ തുടങ്ങിയ സംഭാവനകൾ മുൻനിറുത്തിയാണ് പുരസ്കാരം. ശനിയാഴ്ച തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ എട്ടാമത് സ്ഥാനാരോഹണ ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിക്കും.