coat
വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു

തൊടുപുഴ: പട്ടികജാതി വിഭാഗത്തിലെ അർഹരായ 34 വയോജനങ്ങൾക്ക് തൊടുപുഴ നഗരസഭയിൽ കട്ടിൽ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീജാ ഷാഹുൽ ഹമീദ്, ടി.എസ്. രാജൻ, ബിന്ദു പത്മകുമാർ, കൗൺസിലർ കവിത അജി എന്നിവർ പങ്കെടുത്തു. ആവശ്യമുള്ള രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി അർഹരായവർക്കും പദ്ധതി പ്രകാരം കട്ടിൽ നൽകും. വിഷയത്തിൽ ഗുണഭോക്താക്കൾ അൽപംപോലും അലംഭാവം കാണിക്കരുതെന്നും ചെയർമാൻ അറിയിച്ചു.