nisam
നിസാം ലോട്ടറിയെടുത്ത സ്ഥാപനത്തിൽ എത്തിയപ്പോൾ

മുട്ടം: കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചത് മുട്ടത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിക്ക്. 75 ലക്ഷം രൂപയുടെ സമ്മാനമാണ് മുട്ടം കോടതിക്ക് സമീപം പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ അസാം സ്വദേശി നിസാമുദ്ദീന് ലഭിച്ചത്. കഴിഞ്ഞ നാലിന് നറുക്കെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മുട്ടം ടൗണിൽ അനസൂയ ലക്കി സെന്ററിൽ നിന്നുമാണ് നിസാമുദ്ദീൻ ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം ലഭിച്ചത് തന്റെ സ്ഥാപനത്തിൽ നിന്ന് വിറ്റ ടിക്കറ്റിനാണെന്ന് നറുക്കെടുപ്പ് ദിവസം വൈകിട്ട് സ്ഥാപന ഉടമ അറിഞ്ഞിരുന്നു. എന്നാൽ ടിക്കറ്റ് എടുത്തത് ആരാണെന്ന് കൃത്യമായി അറിയില്ലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് നിസാമുദ്ദീൻ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് ഉറപ്പായത്. സമ്മാനം ലഭിച്ച ടിക്കറ്റുമായി നിസാമുദ്ദീൻ ഷൈലജയുടെ കടയിൽ എത്തുകയായിരുന്നു. ലോട്ടറി ടിക്കറ്റ് മുട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു.