മുട്ടം: കുടിവെള്ള പൈപ്പുകൾ പൊട്ടിയത് നന്നാക്കുന്നില്ലെന്ന് ആക്ഷേപം. മുട്ടം പഞ്ചായത്ത്‌ പ്രദേശത്ത് കാക്കൊമ്പ്, ഇടപ്പള്ളി, തുടങ്ങാനാട്, തോട്ടുങ്കര എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇത്‌ സംബന്ധിച്ച് അധികൃതരെ നിരവധി തവണ വിവരം അറിയിച്ചെങ്കിലും നടപടിയായില്ലെന്ന് ജനം പറയുന്നു. വിവിധ സ്ഥലങ്ങളിൽ വെള്ളം റോഡിലൂടെ ഒഴുകുന്നതിനെ തുടർന്ന് പഞ്ചായത്തിന്റെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം അതി രൂക്ഷമാവുകയാണ്. ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നത് വാട്ടർ അതോറിട്ടിക്കും വൻ നഷ്ടമാണ് വരുത്തുന്നത്.