കാഞ്ഞാർ: നിയന്ത്രണം വിട്ട് ദിശതെറ്റി പാഞ്ഞ കാർ വീടിന്റെ മതിൽ തകർത്തു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കുടയത്തൂർ സംഗമം ജങ്ഷന് സമീപമായിരുന്നു സംഭവം. മൂലമറ്റം ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൊച്ചു വാണിയപ്പുരയിൽ തങ്കപ്പൻ പിള്ളയുടെ വീടിന്റെ മതിലാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു. മൂലമറ്റം സ്വദേശിയായിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.