ഇടുക്കി: മദ്യലഹരി മാഫിയ പിടിമുറുക്കുന്ന നാടായി കേരളം മാറിയെന്നും ഇതിൽ നിന്ന് നാടിനെ രക്ഷിക്കണമെന്നും മദ്യനിരോധനസമിതി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി ഫാ. മാത്യു ചേരോലിൽ (ജില്ലാ രക്ഷാധികാരി)​, സിൽബി ചുനയംമാക്കൽ (ജില്ലാ പ്രസിഡന്റ്)​, സെബാസ്റ്റ്യൻ കൊച്ചടിവാരം (ജില്ലാ സെക്രട്ടറി)​, സി.ആർ. വിനോദ് (ജില്ലാ വൈസ് പ്രസിഡന്റ്)​, മേരിക്കുട്ടി ജോസ് (ജോയിന്റ് സെക്രട്ടറി)​, ജോയി മണ്ണാംപറമ്പിൽ (ട്രഷറർ)​, ഡോ. വിൻസന്റ് മാളിയേക്കൽ, സി.ജി. മധു, സിസ്റ്റർ ലീജ എസ്.ഡി, സി.എസ്. റെജികുമാർ, ജോസഫ് മ്രാല (സംസ്ഥാന സമിതിഅംഗങ്ങൾ)​,​ ഫാ. ജോസഫ് പാപ്പാടി, ബെന്നി പാലക്കാട്ട് (ജില്ലാ കമ്മിറ്റിയംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു. അഞ്ച് താലൂക്കുകളിൽ നിന്നുള്ള അഞ്ച് പേരെ ജില്ലാ കമ്മിറ്റിയിലേക്ക് പിന്നീട് തിരഞ്ഞെടുക്കും. ജില്ലാ പ്രസിഡന്റ് ഫാ. ജോസഫ് പാപ്പാടി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.